Home rss national malayalam പുതിയ വാർത്ത ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

2
0

Source :- SIRAJLIVE NEWS

പാലക്കാട്  | ഒലവക്കോട് വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍. പാലക്കാട് ഒലവക്കോട് ബസ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് സംഘം പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര അസറുദീന്‍, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരെയാണ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രാവിലെ ആറോടെയാണ് സംഭവം

എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കളാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് ബെംഗളുരുവില്‍ നിന്നും സംഘം വലിയ തോതില്‍ ലഹരി എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറില്‍ ബെംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍ എത്തി ടാക്‌സി മാര്‍ഗം പാലക്കാട്ടേക്ക് വരുകയായിരുന്നു. ടാക്സി ഡ്രൈവറെ കബളിപ്പിച്ചാണ് സംഘം ലഹരി കടത്തിയത്‌

Content Highlights: Police and DANSAF seized drugs worth one crore rupees at Olavakkode in Palakkad. Three individuals including a couple were arrested near the bus stand with MDMA cocaine and hybrid cannabis. The contraband was brought from Bengaluru aiming for festival sales using a rented car and taxi.