Source :- SIRAJLIVE NEWS
സസ്യങ്ങൾക്ക് കണ്ണോ കാതോ ഇല്ലാതിരുന്നിട്ടും അവ വളരുന്നു, പൂക്കുന്നു, കായ്ക്കുന്നു, കൊഴിയുന്നു. ഇതെല്ലാം നിയന്ത്രിക്കുന്നത് സസ്യങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ചെറിയ രാസ ദൂതന്മാരാണ്. ഒരു വിത്ത് മണ്ണിൽ വീണ് മുളച്ച് വലിയ വൃക്ഷമായി മാറുന്നത് എങ്ങനെ? വാഴപ്പഴം പച്ചയിൽ നിന്ന് മഞ്ഞയായി മാറി പഴുക്കുന്നത് എങ്ങനെ? ശരത്കാലത്ത് ഇലകൾ കൊഴിയുന്നത് എന്തുകൊണ്ട്?
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് സസ്യ ഹോർമോണുകൾ. നമ്മുടെ ശരീരത്തിലെ വളർച്ചയും പ്രവർത്തനങ്ങളും ഹോർമോണുകൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് പഠന വിധേയമാക്കിയത് കൂട്ടുകാർ ഓർക്കുന്നുവല്ലോ.
സസ്യങ്ങളിലും അത്തരം ഒരു സംവിധാനമുണ്ട്. സസ്യങ്ങളുടെ വളർച്ച, വികാസം, വിവിധ പ്രതിപ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് സസ്യ ഹോർമോണുകൾ. കോശവിഭജനം, വേരിന്റെ വളർച്ച, പൂവിടൽ, പഴുപ്പിക്കൽ, ഇല കൊഴിച്ചിൽ തുടങ്ങിയവയെല്ലാം ഇവയുടെ നിയന്ത്രണത്തിലാണ്. വളരെ ചെറിയ അളവിൽ മതിയെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഈ രാസവസ്തുക്കളെ ഫൈറ്റോ ഹോർമോണുകൾ എന്ന് പറയുന്നു.
വിത്ത് മുളക്കുന്നത് മുതൽ നേന്ത്രക്കായ പഴുക്കുന്നത് വരെ സസ്യങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇവരാണ്. ജീവൽ പ്രക്രിയകൾ എന്ന പാഠഭാഗത്ത് ഇവയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
പ്രധാനപ്പെട്ട സസ്യ ഹോർമോണുകൾ
ഓക്‌സിൻ: തണ്ടിന്റെ അഗ്രത്തിൽ കാണപ്പെടുന്നു. കോശങ്ങൾ നീളത്തിൽ വളരാൻ സഹായിക്കുന്നു. ഫോട്ടോട്രോപിസം, ജിയോട്രോപിസം നിയന്ത്രിക്കുന്നു.
ജിബ്ബറെല്ലിൻ: തണ്ടിന്റെ വളർച്ച കൂട്ടുന്നു. വിത്ത് മുളക്കാൻ സഹായിക്കുന്നു.
സൈറ്റോകൈനിൻ: കോശവിഭജനം നടത്തുന്നു. ഓക്‌സിനുമായി ചേർന്ന് വളർച്ച നിയന്ത്രിക്കുന്നു. ഇലകളിൽ പച്ചപ്പ് നിലനിർത്തുന്നു.
അബ്‌സിസിക് ആസിഡ്: വളർച്ചയെ തടയുന്നു. വിത്തിന്റെ സുഷുപ്തി നിലനിർത്തുന്നു. വരൾച്ചാ സമയത്ത് സ്റ്റോമാറ്റ അടക്കുന്നു.
എഥിലീൻ: വാതക രൂപത്തിലാണ് കാണുന്നത്. പഴങ്ങൾ പഴുപ്പിക്കുന്നു. പൂക്കൾ വാടാനും ഇലകൾ കൊഴിയാനും സഹായിക്കുന്നു.
ഓക്‌സിനും ഫോട്ടോട്രോപിസവും
ചെടികൾ വെളിച്ചത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചെടിയുടെ പ്രകാശം വീഴുന്ന ഭാഗത്ത് ഓക്‌സിന്റെ അളവ് കുറവും, തണലുള്ള ഭാഗത്ത് കൂടുതലുമാണ്. അതുകൊണ്ടാണ് തണലുള്ള ഭാഗത്തെ കോശങ്ങൾ കൂടുതൽ വളർന്ന് ചെടി വെളിച്ചത്തിലേക്ക് ചായുന്നത്.
വളർച്ച
ഓക്‌സിനും സൈറ്റോകൈനിനും കൂടി ചേർന്നാണ് കോശവിഭജനവും വളർച്ചയും നിയന്ത്രിക്കുന്നത്. ഓക്‌സിൻ കൂടുതലാണെങ്കിൽ വേരും, സൈറ്റോകൈനിൻ കൂടുതലാണെങ്കിൽ തണ്ടും കൂടുതൽ വളരും. ഓക്‌സിൻ, ജിബ്ബറെല്ലിൻ, സൈറ്റോകൈനിൻ എന്നിവയാണ് വളർച്ചാ പ്രേരകങ്ങൾ. അബ്‌സിസിക് ആസിഡ്, എഥിലീൻ എന്നിവയാണ് വളർച്ചയെ തടയുന്ന.
സവിശേഷതകൾ
സസ്യങ്ങളിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു വളരെ കുറഞ്ഞ സാന്ദ്രതയിലാണ് കാണപ്പെടുന്നത്
ഉത്പാദിപ്പിക്കുന്ന ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിച്ച് പ്രവർത്തിക്കുന്നുവളർച്ച, വികാസം, പ്രതിപ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു.
Content Highlights:
Plant hormones or phytohormones regulate critical plant growth processes like cell division, root development, and fruit ripening. Key hormones include growth promoters like Auxin, Gibberellin, and Cytokinin, along with growth inhibitors like Abscisic Acid and Ethylene. Auxin distribution controls light-seeking phototropism in plants.




