Source :- SIRAJLIVE NEWS
കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരിയിലാണ് സംഭവം. പൊയില്‍ക്കാവ് സ്വദേശി ലീലക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് ലീല വീണത്. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വാതിലിനടുത്ത് വന്നുനില്‍ക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
ലീലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights:
A woman was injured after falling from a moving bus. She was rushed to a nearby hospital for medical treatment immediately. Local police have initiated an investigation into the incident to determine the cause of the accident.




