Home rss national malayalam പുതിയ വാർത്ത ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 9896 കേസുകള്‍; പിടികൂടിയത് 21 കിലോ എംഡിഎംഎയും 1140...

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 9896 കേസുകള്‍; പിടികൂടിയത് 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.

ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 തസ്തികകള്‍ വീതം മൂന്ന് കോടതികളില്‍ അതായത് ആകെ 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Under Operation Thoofan nearly 9896 drug cases have been registered across Kerala so far. Authorities seized over 21 kg of MDMA and 1140 kg of ganja during statewide raids. The government decided to establish new NDPS courts in Manjeri Thrissur and Palakkad to speed up trials.