Home rss national malayalam പുതിയ വാർത്ത വളകാപ്പ് ആഘോഷത്തിന് പോലീസ് സ്‌റ്റേഷന്‍ വേദിയായി

വളകാപ്പ് ആഘോഷത്തിന് പോലീസ് സ്‌റ്റേഷന്‍ വേദിയായി

3
0

Source :- SIRAJLIVE NEWS

ചേര്‍ത്തല | പോലീസ്‌റ്റേഷനില്‍ ആചാര പ്രകാരമുള്ള വളകാപ്പ് ആഘേഷം സംഘടിപ്പിച്ച് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കായി അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിവരുന്ന വളകാപ്പ് ആഘോഷത്തിനാണ് സ്‌റ്റേഷന്‍ വേദിയാക്കിയത്.

സ്ഥലംമാറിപ്പോകുന്ന ഏഴുമാസം ഗര്‍ഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥ അശ്വതിക്കാണ് സ്റ്റേഷനില്‍ വെച്ച് സഹപ്രവര്‍ത്തകര്‍ വളകാപ്പ് ചടങ്ങ് നടത്തി യാത്രയയപ്പ് നല്‍കിയത്. സ്റ്റേഷന്‍ എസ് എച്ച് ഒ ലിജിമോളുടെ നേതൃത്വത്തിലാണ് സഹപ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ ഈ ആചാരം നടത്തിയത്. സ്റ്റേഷനിലെ എല്ലാ പോലീസുകാരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

Content Highlights: Officers at Poochakkal police station in Cherthala hosted a traditional bangle ceremony for pregnant female officer Aswathi. Led by Station SHO Lijimol, colleagues gathered to celebrate and bid farewell to her upon transfer. Visuals of the event went viral on social media.