Home rss national malayalam പുതിയ വാർത്ത തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തുറയൂര്‍ ഇരിങ്ങത്ത് സ്വദേശി അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. രാത്രി 9.30ഓടെ മേപ്പയ്യൂര്‍ നരക്കോട് -ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം.

ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ മറ്റ് രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുറയൂര്‍ ഇരിങ്ങത്ത് കുളങ്ങര സ്വദേശി പ്രവീണ്‍ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജല്‍. അര്‍ജുന്‍ പ്രവീണ്‍ സഹോദരനാണ്.

Content Highlights:A Plus One student, Ajal Praveen, died after his scooter crashed into a wall while trying to avoid a stray dog in Meppayur, Kozhikode. Two other teenagers who were travelling with him sustained injuries during the incident. Local police have registered a case and initiated an inquiry.