Home rss national malayalam പുതിയ വാർത്ത കയ്പ്പമംഗലം വാഹനാപകടം; ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

കയ്പ്പമംഗലം വാഹനാപകടം; ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

2
0

Source :- SIRAJLIVE NEWS

തൃശൂര്‍  | കയ്പ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാത 66-ല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലില്‍ കാറിടിച്ച് എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. പുനെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ അപകടം നടന്നയുടനെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 12 ഓടെയാണ് കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിനുസമീപം വാഹനാപകടമുണ്ടായത്. ഡിണ്ടിഗല്‍ പി എസ് എന്‍ എ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

അപകടത്തിനിടയാക്കി ഈ ചരക്കുലോറിയും മറ്റ് രണ്ട് ലോറികളും ദേശീയപാതയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടസമയത്ത് ലോറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് ഇയാള്‍ വാഹനം അവിടുന്ന് മാറ്റിയിട്ട ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.ദേശീയപാതയിലെ ഡിവൈഡറുകള്‍ മറയ്ക്കുന്ന രീതിയില്‍ ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍

Content Highlights: Locals caught and handed over the lorry driver who fled after the Kaipamangalam NH 66 crash that killed 8 engineering students. The driver, Dukaaram Kampla, was found near the bus stand. MVD noted illegal parking obstructing road dividers led to the tragic accident.