Home rss national malayalam പുതിയ വാർത്ത കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

2
0

Source :- SIRAJLIVE NEWS

കോട്ടയം| അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌നില്‍ ആന്‍മേരി മാത്യു (40) എന്നിവരാണ് കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സുഹ്യത്തായ കോട്ടയം സ്വദേശിനി അനിലയാണ് കൊലപാതകം നടത്തിയത്. അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയുമാണ് അനില കൊലപ്പെടുത്തിയത്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു.

അഞ്ജനയുടെ മൃതദേഹം തൃശൂര്‍ വിലങ്ങന്നൂരിലെ ഭര്‍ത്താവിന്റെ വസതിയിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം പാണഞ്ചേരിയിലുള്ള അഞ്ജനയുടെ വസതിയിലെത്തിക്കും. ആന്‍ മേരിയുടെ മൃതദേഹം ഭര്‍ത്താവ് ജേക്കബിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്ച മിഥുന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം.

Content Highlights:
The bodies of two Kerala women murdered in California reached Kochi airport today. Thrissur native Anjana Hari and Thiruvananthapuram native Ann Mary Mathew were killed by their friend Anila last month. Anjana’s remains were taken to Thrissur, while Ann’s body was shifted to Kottayam for final rites.