Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ശരീരഭാരം കുറച്ചത് കോസ്മെറ്റിക് സർജറിയിലൂടെയാണെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി കീർത്തി സുരേഷ്. കഠിനമായ വ്യായാമത്തിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്നും മുഖത്ത് അസ്വാഭാവികമായ മാറ്റങ്ങൾ വരുത്താൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സിനിമയിലെത്തിയ ആദ്യകാലത്ത് വ്യായാമത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് കീർത്തി പറഞ്ഞു. ഷൂട്ടിങ്, ഭക്ഷണം, ഉറക്കം എന്നിവയായിരുന്നു അന്നത്തെ പതിവ്. പിന്നീട് വ്യായാമം ചെയ്യണമെന്ന് തോന്നിയതോടെയാണ് പരിശീലനം ആരംഭിച്ചത്. എന്നാൽ തുടക്കത്തിൽ ശരിയായ രീതിയിലായിരുന്നില്ല വ്യായാമം ചെയ്തിരുന്നത്. കാർഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ സ്ട്രെങ്ത് ട്രെയിനിങ് വേണ്ടത്ര ചെയ്തില്ലെന്നും ഇതോടെ ശരീരഭാരം ഗണ്യമായി കുറഞ്ഞ് മെലിഞ്ഞുപോയെന്നും താരം പറഞ്ഞു.
ശരീരത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ കോസ്മെറ്റിക് സർജറി നടത്തിയോ എന്ന് പലരും ചോദിച്ചുതുടങ്ങി. ഒരാൾ കഠിനാധ്വാനം ചെയ്ത് എന്തെങ്കിലും നേടുമ്പോൾ അതിനെ സർജറിയുടെ ഫലമായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കീർത്തി അഭിപ്രായപ്പെട്ടു. മുഖം സ്വാഭാവികമായി നിലനിർത്താനാണ് തനിക്ക് ഇഷ്ടമെന്നും മുഖത്ത് അസ്വാഭാവികമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും താരം വ്യക്തമാക്കി.

