Home rss business malayalam ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിന്റെ പരീക്ഷണശാലയാക്കി റഷ്യ; നാറ്റോ ഐക്യത്തിന് ഭീഷണിയെന്ന് റിപ്പോർട്ട്

ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിന്റെ പരീക്ഷണശാലയാക്കി റഷ്യ; നാറ്റോ ഐക്യത്തിന് ഭീഷണിയെന്ന് റിപ്പോർട്ട്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിനുള്ള പരീക്ഷണശാലയായി റഷ്യ ഉപയോഗിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. നാറ്റോയുടെ ഐക്യം തകർക്കാനും പാശ്ചാത്യ സ്വാധീനം കുറയ്ക്കാനുമുള്ള റഷ്യൻ തന്ത്രങ്ങളുടെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഭാഷ, പൗരത്വം, സോവിയറ്റ് കാലഘട്ടത്തോടുള്ള ആഭിമുഖ്യം തുടങ്ങിയ സാമൂഹിക ഭിന്നതകളെ റഷ്യൻ ശക്തികൾ ഇതിന് ആയുധമാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിവേചനം, ഫാസിസം, നാറ്റോയുടെ പ്രകോപനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പക്ഷപാതപരമായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിലെ ഭിന്നത വർധിപ്പിക്കുകയാണ് രീതി. സാംസ്കാരിക സംഘടനകൾ, പരമ്പരാഗത മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 2022ലെ യുക്രെയ്ൻ അധിനിവേശത്തോടെ റഷ്യയുടെ വിവരയുദ്ധത്തിന് പുതിയ സാഹചര്യങ്ങളും വെല്ലുവിളികളും രൂപപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2007 ഏപ്രിൽ 26ന് എസ്തോണിയൻ തലസ്ഥാനമായ ടാലിനിൽ സോവിയറ്റ് യുദ്ധസ്മാരകം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ‘ബ്രോൺസ് നൈറ്റ്’ കലാപവും റഷ്യയുടെ തന്ത്രങ്ങളുടെ ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ നാറ്റോയുടെ ഐക്യത്തെയും പ്രതിരോധശേഷിയെയും ദുർബലപ്പെടുത്താൻ ഇടയാക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിവരയുദ്ധത്തെ ചെറുക്കുന്നതിനും ബാൾട്ടിക് രാജ്യങ്ങളിലെ സാമൂഹിക ഭിന്നതകൾ പരിഹരിക്കുന്നതിനുമായി വിവിധ നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.