Home rss national malayalam പുതിയ വാർത്ത തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവം; റഫറിക്കെതിരെ പരാതിയുമായി കുടുംബം

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവം; റഫറിക്കെതിരെ പരാതിയുമായി കുടുംബം

3
0

Source :- SIRAJLIVE NEWS

എറണാകുളം| തായ്‌ക്വോണ്ടോ മത്സരത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. എതിര്‍ താരം ഫൗള്‍ കളിച്ചിട്ടും റഫറി ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

മഹാരാഷ്ട്രയില്‍ നടന്ന സി ബി എസ്ഇ സൗത്ത് സോണ്‍ തായ്‌ക്വോണ്ടോ മത്സരത്തിനിടെയാണ് സംഭവം. തൃശൂര്‍ സ്വദേശിയും പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ഫൈസ് അബ്ദുള്‍ ജലാലിനാണ് പരുക്കേറ്റത്.

മത്സരത്തിനിടെ എതിര്‍ താരം ഫൈസിന്റെ സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്‌തെന്നും റഫറി ഇതില്‍ ഇടപെട്ടില്ലെന്നും പിതാവ് ആരോപിച്ചു. ഫൗള്‍ പ്ലേ തുടര്‍ന്നതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തണമെന്ന് ഫൈസ് ആവശ്യപ്പെട്ട സമയത്ത് എതിര്‍ താരം തലയ്ക്ക് ചവിട്ടിയതായും കുടുംബം പറയുന്നു.

സംഭവത്തില്‍ സി ബി എസ് ഇ ചെയര്‍മാന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. റഫറിക്കും എതിര്‍ മത്സരാര്‍ഥിക്കുമെതിരെ പോലീസില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.