Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂരില്‍ പട്ടാപ്പകല്‍ വീടിന്റെ പൂട്ട് പൊളിച്ച് ആറ് ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. തമിഴ്നാട് തിരുട്ട് സ്വദേശികളായ തങ്കമുത്തു, അയ്യപ്പന്‍ എന്നിവരെയാണ് തൃശൂര്‍ പോലീസ് തമിഴ്നാട്ടില്‍ എത്തി സാഹസികമായി പിടികൂടിയത്.

മെയ് ആറിനാണ് പടിഞ്ഞാറേകോട്ട അടിയാട്ട് ലൈനിലുള്ള ഒരു വീട്ടില്‍ ഇവര്‍ കവര്‍ച്ച നടത്തിയത്. വീടിന്റെ വരാന്തയിലെ പുല്ലു കൊണ്ടുള്ള ചിക്ക് പൊളിച്ച് അകത്തുകടന്ന പ്രതികള്‍, തടി കൊണ്ടുള്ള പ്രധാന വാതിലിന്റെ പൂട്ട് തകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കിടപ്പുമുറിയിലെ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ആറ് പവനോളം വരുന്ന വിവിധ സ്വര്‍ണാഭരണങ്ങള്‍, വെള്ളിയുരുപ്പടികള്‍, വിലകൂടിയ ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് പ്രതികള്‍ കവര്‍ന്നത്.

Content Highlights:
The Thrissur police have arrested two brothers belonging to a notorious robbery gang from Tamil Nadu in connection with a daylight house burglary. The accused managed to break into a residence in West Fort by damaging the main door lock and stole valuable items kept in a bedroom chest. They escaped with around six sovereigns of gold ornaments, silver articles, and expensive bronze vessels. Following a daring operation, the law enforcement team tracked down and apprehended the suspects in Tamil Nadu.