Home rss national malayalam പുതിയ വാർത്ത തൃശൂര്‍ കാറളത്തെ വയോധികയുടെ കൊലപാതകം; പ്രതി കസ്റ്റഡിയില്‍

തൃശൂര്‍ കാറളത്തെ വയോധികയുടെ കൊലപാതകം; പ്രതി കസ്റ്റഡിയില്‍

3
0

Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂര്‍ കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസില്‍ പ്രതി കസ്റ്റഡിയില്‍. അയല്‍വാസിയായ റാഫിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറളം സ്വദേശിനിയായ സാവിത്രി(79)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ആളാണ് പ്രതിയായ റാഫി.

സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുക്കൊണ്ട് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പതിനാറ് പവന്റെ ആഭരണങ്ങള്‍ പ്രതി കവര്‍ന്നിട്ടുണ്ട്. അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വര്‍ണമോതിരവും ഉള്‍പ്പെടെ ആകെ 16 പവന്റെ സ്വര്‍ണാഭരണവുമാണ് പ്രതി കവര്‍ന്നത്. ശരീരത്തിലാകെ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ട്. പ്രവാസിയാണ് റാഫി എന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു മോഷണം.

തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. കാറളം മൃഗാശുപത്രിയോട് ചേര്‍ന്നുള്ള വീട്ടില്‍ സാവിത്രി മാത്രമുണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം. സാവിത്രിയുടെ ഭര്‍ത്താവ് വിജയനയുമായി മകനും മരുമകളും ആശുപത്രിയില്‍ പോയതായിരുന്നു. സ്‌കൂള്‍ വിട്ടു വന്ന ചെറുമകളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിലാകെ മുളകുപൊടി വിതറിയ നിലയിലായിരുന്നു.

Content Highlights:
Thrissur police took neighbor Rafi into custody regarding the murder and 16-sovereign gold robbery of 79-year-old Savitri in Karalam. Investigators revealed the crime was driven by financial crisis, with chili powder scattered at the scene. The victim’s granddaughter first discovered the body when she returned from school.