Home rss national malayalam പുതിയ വാർത്ത നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് ജുഹുവില്‍വെച്ച്

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് ജുഹുവില്‍വെച്ച്

3
0

Source :- SIRAJLIVE NEWS

മുംബൈ |  ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്ട്രോഫിന് നേരെ വധശ്രമം. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം നടനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടവെപ്പില്‍ നടന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അതേ സമയം അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു. വൈകിട്ട് ഏഴോടെ വാഹനത്തില്‍ നടന്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

നടനെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് ഇതുവരെ വ്യക്തമല്ല. അതേ സമയം, ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നുള്ള ആളാണെന്ന് അവകാശപ്പെടുന്ന അനില്‍ പണ്ഡിറ്റ് എന്നയാള്‍ ടൈഗര്‍ ഷ്രോഫിനെതിരെ രംഗത്ത് വന്ന ഒരു വീഡിയോ താമസിയാതെ പുറത്തുവന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിനാലും സല്‍മാന്‍ ഖാനൊപ്പം ജോലി ചെയ്യുന്നതിനാലും ടൈഗര്‍ ഷ്രോഫ് തങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്

Content Highlights: Bollywood actor Tiger Shroff escaped unhurt after a three-person bike-borne gang opened fire at his vehicle in Juhu, Mumbai. His car driver and a bystander sustained injuries during the attack. A video claiming responsibility linked the threat to the Lawrence Bishnoi gang.