Home rss national malayalam പുതിയ വാർത്ത നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു; ശരത്ചന്ദ്രന്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി

നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു; ശരത്ചന്ദ്രന്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന്‍ നിയമിതനായി. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒപ്പിട്ടു. യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുമാസത്തിന് ശേഷമാണ് നിയമനം.

തന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ ഇക്കാര്യം ഔദ്യോഗികമായും പിന്നീട് നേരിട്ടും അറിയിക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി അനുകൂല നടപടി സ്വീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയും തീരുമാനമുണ്ടാവുകയുമായിരുന്നു.

സെക്രട്ടേറിയറ്റില്‍ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രന്‍. കെ സി വേണുഗോപാല്‍ എം എല്‍ എയായിരുന്നു കാലത്ത് പേഴ്‌സണല്‍ അസിസ്റ്റന്റായും മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫുമായിരുന്നു.

Content Highlights:
Chief Minister has signed the official appointment order designating Sharathchandran as the Private Secretary to Minister Bindu Krishna. This formal action completes the appointment process for the key administrative role. Further details regarding the official posting are now confirmed.