Source :- SIRAJLIVE NEWS

തിരുവനന്തപുര ം | പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയ െ പീഡിപ്പിച്ച കേസില് ‍ ക്രിക്കറ്റ ് കോച്ചിന ് കഠിന തടവു ം പിഴയും. വള്ളക്കടവ ് ശ്രീവരാഹ ം സ്വദേശ ി മന ു എ ം ( 40 ) നെയാണ ് 16 വര്‍ഷ ം കഠിന തടവിനു ം 24, 000 രൂപ പിഴയടക്കാനു ം അതിവേഗ പ്രത്യേക കോടത ി ജഡ്ജ ി അഞ്ജ ു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് ‍ രണ്ടര വര്‍ഷ ം കൂട ി തടവ ് അനുഭവിക്കണം. വിവിധ വകുപ്പുകള് ‍ പ്രകാര ം ശിക്ഷകള് ‍ ഉണ്ടെങ്കിലു ം അഞ്ച ് വര്‍ഷ ം അനുഭവിച്ചാല് ‍ മതി. കുട്ടിയ്ക്ക ് നഷ്ടപരിഹാര ം നല്‍കണമെന്നു ം കോടത ി വിധിച്ചു.

ഏഴാ ം ക്ലാസില് ‍ പഠിക്കുമ്പോഴാണ ് കുട്ട ി തിരുവനന്തപുരത്ത െ പ്രമുഖ ക്രിക്കറ്റ ് കോച്ചിങ ് സെന്ററില് ‍ എത്തിയത്. പ്രത ി കുട്ടിയ െ പരിശീലനത്തിനെന്ന ു പറഞ്ഞ ് ജിമ്മിലേക്ക ് കൊണ്ടുപോയാണ ് പീഡിപ്പിച്ചത്. പെണ്‍കുട്ട ി പ്രതിയുട െ ഇഷ്ടത്തിന ു വഴങ്ങാത െ വന്നതോട െ ശരിയായ കോച്ചിങ ് നല്‍കാന് ‍ ഇയാള് ‍ തയ്യാറായില്ല. 2021ല് ‍ കുട്ട ി കോച്ചിങിനായ ി മറ്റൊര ു സ്ഥലത്തേക്ക ് പോയി. ഇതോട െ പീഡന വിവര ം പുറത്ത ു പറഞ്ഞാല് ‍ ക്രിക്കറ്റ ് ഭാവ ി തകര്‍ക്കുമെന്നു ം പ്രത ി കുട്ടിയ െ ഭീഷണിപ്പെടുത്തി. ഈ കുട്ടിക്ക ു പുറമ െ കോച്ചിങിനെത്തിയ മറ്റ ് 5 കുട്ടികള െ കൂട ി ഇയാള് ‍ പീഡിപ്പിച്ചിട്ടുണ്ട്.

2024ല് ‍ തിരുവനന്തപുരത്ത ് വച്ച ് നടന്ന പെണ്‍കുട്ടികളുട െ ക്രിക്കറ്റ ് ടൂര്‍ണമെന്റില് ‍ പങ്കെടുക്കാന് ‍ എത്തിയ പെണ്‍കുട്ട ി വര്‍ഷങ്ങള്‍ക്ക ു ശേഷ ം പ്രതിയ െ കണ്ടതോട െ ഭയന്ന ് ബഹള ം വച്ചു. ഇതോടെയാണ ് പീഡന വിവര ം പുറത്തറിഞ്ഞത്. ഏഴാ ം ക്ലാസുകാര ി പരാത ി നല്‍കിയതിന ു പിന്നാലെയാണ ് മറ്റ ് കുട്ടികളു ം സംഭവ ം പുറത്ത ു പറഞ്ഞത്. ഇതോട െ പ്രതിയ്‌ക്കെതിര െ ആറ ് കേസുകള് ‍ രജിസ്റ്റര് ‍ ചെയ്തു. ഇതില് ‍ നാല ് കേസുകളുട െ വിചാരണ പൂര്‍ത്തിയായി.