Home rss national malayalam പുതിയ വാർത്ത ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുടിയേറ്റക്കാര്‍ എന്ന് അധിക്ഷേപിച്ച് ട്രംപ്

ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുടിയേറ്റക്കാര്‍ എന്ന് അധിക്ഷേപിച്ച് ട്രംപ്

5
0

Source :- SIRAJLIVE NEWS

പാരീസ് | ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭം വന്‍ ബഹുജന കലാപമായി മാറിയതിനെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരാണെന്ന വിവാദ പരാമര്‍ശവുമായാണ് ട്രംപ് രംഗത്തുവന്നത്. വെറുപ്പുമായി വന്നവര്‍ കലാപം നടത്തുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

മാര്‍ച്ചില്‍ പാരീസിലെ ചില നഗരങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യവ്യാപകമായത്. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയത്.

ഫ്രാന്‍സ് കത്തുകയാണെന്നും മഹത്തായ രാജ്യം തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. എത്രയും പെട്ടെന്ന് അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സര്‍ക്കാരിനോട് ട്രംപ് ആവശ്യപ്പെട്ടു. ശനിയാഴ്ച ഫ്രാന്‍സിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 150-ലധികം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ലിമോജസിലെ സിറ്റി ഹാള്‍ തീപിടിത്തത്തില്‍ ഭൂരിഭാഗവും തകര്‍ന്നു. മാര്‍സെയില്‍ പ്രതിഷേധക്കാര്‍ നഗരസഭാ മന്ദിരത്തില്‍ അതിക്രമിച്ചു കയറി. നിരവധി നഗരങ്ങളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Content Highlights:
Donald Trump criticized the nationwide public unrest in France, controversially attributing the violence to immigrants and advising the government to close its borders. The protests began over educational issues and escalated into widespread riots, leading to over 1,200 arrests across the country.