Home rss national malayalam പുതിയ വാർത്ത ഫ്‌ലൈനാസിന്റെ ജിദ്ദ – ദോഹ സര്‍വീസുകള്‍ നവംബര്‍ നാല് മുതല്‍ പുനരാരംഭിക്കുന്നു

ഫ്‌ലൈനാസിന്റെ ജിദ്ദ – ദോഹ സര്‍വീസുകള്‍ നവംബര്‍ നാല് മുതല്‍ പുനരാരംഭിക്കുന്നു

2
0

Source :- SIRAJLIVE NEWS

ദമാം |  സഊദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ് (flynas), ജിദ്ദയ്ക്കും ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 4 മുതല്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഈ സര്‍വീസുകള്‍ ലഭ്യമാവുക.

പ്രാദേശിക സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി തടസ്സപ്പെട്ടിരുന്ന സര്‍വീസുകളാണ് നവംബര്‍ ആദ്യവാരത്തോടെ സാധാരണ നിലയിലാകുന്നത്. മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടൂറിസം ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇത് സഹായകമാകും.ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് ഫ്‌ലൈനാസ് ജിദ്ദ-ദോഹ സെക്ടറില്‍ സര്‍വീസ് നടത്തുക.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 3:55-ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6:20-ന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരിച്ച് ദോഹയില്‍ നിന്ന് വൈകുന്നേരം 7:20-ന് പുറപ്പെടുന്ന വിമാനം രാത്രി 10:05-ന് ജിദ്ദയില്‍ തിരിച്ചെത്തും.

പുനരാരംഭിക്കുന്ന സര്‍വീസുകള്‍ക്കായുള്ള വണ്‍-വേ ടിക്കറ്റ് നിരക്കുകള്‍ ഏകദേശം 407 സഊദി റിയാല്‍ മുതല്‍ ആരംഭിക്കുന്നു. യാത്രക്കാര്‍ക്ക് ഫ്‌ലൈനാസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയോ പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജിദ്ദയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് ടര്‍മിനല്‍ 1 വഴിയാണ് ഫ്‌ലൈനാസ് സര്‍വീസുകള്‍ ലഭ്യമാകുക.

Content Highlights: Saudi budget airline Flynas announced the resumption of direct flights between Jeddah and Doha starting November 4. The service will operate three days a week on Wednesday, Friday, and Saturday. One-way ticket fares start from approximately 407 Saudi Riyals, with bookings now open online.