Home rss national malayalam പുതിയ വാർത്ത ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

3
0

Source :- SIRAJLIVE NEWS

റായ്പൂർ| ഛത്തീസ്ഗഡിലെ ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപ്പകൽ പ്രവർത്തിക്കുന്ന വിവിധ സേനാവിഭാഗങ്ങളിലെ ജവാന്മാരുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. രാജ്യത്തിന്റെ അതിർത്തികളിലും ആഭ്യന്തര സുരക്ഷാ മേഖലകളിലും കാവൽ നിൽക്കുന്ന സൈനികർക്ക് ദീപാവലി ആശംസകളും നേർന്നു.

സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സംസ്ഥാന പൊലീസ് സേനകൾ, ബസ്തർ ഫൈറ്റേഴ്‌സ്, പ്രത്യേക കമാൻഡോകൾ, വനിതാ പോരാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും കോടിക്കണക്കിന് ജനങ്ങൾ അവരുടെ സേവനത്തിൽ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം, നക്സലിസത്തിനെതിരായ പോരാട്ടം ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരുകാലത്ത് രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 230-ലധികം ജില്ലകൾ നക്സലിസത്തിന്റെ പിടിയിലായിരുന്നുവെന്ന് മോദി പറഞ്ഞു. വൈകുന്നേരമായാൽ ജനജീവിതം സ്തംഭിക്കുകയും ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം നിലനിന്നിരുന്നുവെന്നും ജനങ്ങളുടെ വോട്ടവകാശം പോലും നക്സലുകൾ കവർന്നെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വലിയൊരു ഭാഗം മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

2010ൽ ദന്തേവാഡയിലുണ്ടായ ആക്രമണത്തിൽ 76 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവവും അദ്ദേഹം അനുസ്മരിച്ചു. മറ്റൊരു ആക്രമണത്തിൽ 44 നിരപരാധികളായ പൗരന്മാർ കൊല്ലപ്പെട്ടതും പരാമർശിച്ചു. ധീരജവാന്മാരുടെ രക്തംകൊണ്ട് മണ്ണ് നനയേണ്ടിവന്ന വേദനാജനകമായ കാലഘട്ടമായിരുന്നു അതെന്നും മോദി പറഞ്ഞു.

Content Highlights: Prime Minister Narendra Modi celebrated Diwali with security personnel in Bastar, Chhattisgarh. He praised the dedicated service of CRPF, BSF, ITBP, and local police forces guarding the nation. Modi also recalled past Naxal violence, emphasizing the nation’s ongoing resolve against terrorism.