Source :- SIRAJLIVE NEWS
അടൂര്‍ | ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സി പി ഐ നേതാവ് മരിച്ചു. പെരിങ്ങനാട് മുണ്ടപ്പള്ളി ബൈജു ഭവനത്തില്‍ പി ടി വര്‍ഗീസിന്റെയും കുഞ്ഞുമോളുടേയും മകന്‍ ബൈജു മുണ്ടപ്പള്ളി (43) ആണ് മരിച്ചത്. സി പി ഐ പെരിങ്ങനാട് തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും അടൂര്‍ മണ്ഡലം കമ്മിറ്റിയംഗവുമാണ്.
ഇന്ന് വൈകിട്ട് നാലോടെ പെരിങ്ങനാട് കാത്താടേത്ത് ജങ്ഷന് സമീപത്തായിരുന്നു അപകടം. എ ഐ വൈ എഫ് മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, എ ഐ ടി യു സി ജില്ലാ കമ്മിറ്റിയംഗം, മുണ്ടപ്പള്ളി ഭഗത് സിംഗ് വായനശാല ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബൈജു പറക്കോട് ഇ എം സി ഒ എസ് ജീവനക്കാരനുമാണ്. സഹോദരി: ബിന്‍സി.
Content Highlights:
A CPI leader tragically passed away after losing control of his motorcycle and crashing. The unexpected accident occurred while he was traveling, causing deep grief among party members and locals. Authorities have initiated an investigation into the incident.



