Home rss national malayalam പുതിയ വാർത്ത മഅ്ദിൻ അക്കാദമിക്ക് കീഴിൽ നബിദിന സ്നേഹ റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും

മഅ്ദിൻ അക്കാദമിക്ക് കീഴിൽ നബിദിന സ്നേഹ റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും

2
0

Source :- SIRAJLIVE NEWS

മലപ്പുറം | മഅ്ദിൻ അക്കാദമിയും വിവിധ മുസ്്ലിം സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നബിദിന സന്ദേശ റാലി നാളെ മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി നബിദിന സന്ദേശം നൽകും. റാലി വൈകിട്ട് നാലിന് എം എസ് പി പരിസരത്തു നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂർ റോഡിൽ സമാപിക്കും. സമസ്ത, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളും പ്രവർത്തകരും മഅ്ദിൻ അക്കാദമി ജീവനക്കാരും വിദ്യാർഥികളും റാലിയിൽ അണിനിരക്കും.

സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, സയ്യിദ് കെ പി എച്ച് തങ്ങൾ കാവനൂർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൂച്ചിക്കൽ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുർറഹ്്മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി കല്ലറക്കൽ, സയ്യിദ് മുർതള ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂഹനീഫൽ ഫൈസി തെന്നല, ഒ കെ അബ്ദുർറശീദ് മുസ്്ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അലവി സഖാഫി കൊളത്തൂർ, ഒളവട്ടൂർ അബ്ദുന്നാസിർ അഹ്‌സനി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, ഊരകം അബ്ദുർറഹ്്മാൻ സഖാഫി, പി എം മുസ്തഫ കോഡൂർ, സി പി സൈതലവി ചെങ്ങര, അലി ബാഖവി ആറ്റുപുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കുഞ്ഞീതു മുസ്്ലിയാർ, കെ പി ജമാൽ, റഹ്്മതുല്ല സഖാഫി എളമരം, സെക്രട്ടറിമാരായ പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, സി കെ ശക്കീർ അരിമ്പ്ര, മുശ്്താഖ് സഖാഫി, ജനറൽ സെക്രട്ടറി ടി എം ശുഐബ് നേതൃത്വം നൽകും.

റബീഉൽഅവ്വൽ 12ന് ചൊവ്വാഴ്ച പുലർച്ചെ 2.30 മുതൽ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ അഞ്ഞൂറ് സാദാത്തുക്കളുടെ നേതൃത്വത്തിൽ ഗ്രാൻഡ് മൗലിദ് സദസ്സും നേർച്ചയും സംഘടിപ്പിക്കും. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. കാൽ ലക്ഷം പേർക്ക് അന്നദാനവും മഹബ്ബ കിറ്റ് വിതണവും നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.
പരിപാടിയുടെ പ്രചാരണാർഥം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിളംബര യാത്ര നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ വി അബ്ദുൽ ജലീൽ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു.

Content Highlights: Maadin Academy will organize a massive Milad-un-Nabi message rally in Malappuram starting from MSP premises. Samastha President E Sulaiman Musliyar will inaugurate the event with Sayyid Ibraheem Khaleel Al Bukhari delivering the keynote. A Grand Mawlid gathering will also be held at Maadin Mosque.