Home rss national malayalam പുതിയ വാർത്ത മക്കയിൽ തേർഡ് റിംഗ് റോഡ് പാത തുറന്നു; ഹറമിലേക്കും ജമറാത്തിലേക്കുമുള്ള യാത്രാ സമയം 90 ശതമാനം...

മക്കയിൽ തേർഡ് റിംഗ് റോഡ് പാത തുറന്നു; ഹറമിലേക്കും ജമറാത്തിലേക്കുമുള്ള യാത്രാ സമയം 90 ശതമാനം കുറയും

5
0

Source :- SIRAJLIVE NEWS

മക്ക|പുണ്യനഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് മക്കയിലെ തേർഡ് റിംഗ് റോഡ് വികസന പദ്ധതിയുടെ പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ആണ് പുതിയ പാത ഔദ്യോഗികമായി തുറന്ന വിവരം അറിയിച്ചത്. മക്കയെ ചുറ്റിയുള്ള നാല് പ്രധാന റിംഗ് റോഡുകളിൽ ഒന്നായ തേർഡ് റിംഗ് റോഡിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായാണ് ഈ വിപൂലീകരണ പദ്ധതി നടപ്പാക്കിയത്.

പുതിയ പാത പ്രവർത്തനക്ഷമമായതോടെ മസ്ജിദുൽ ഹറമിലേക്കും (ഗ്രാൻഡ് മോസ്ക്) മിനായിലെ ജമറാത്തിലേക്കുമുള്ള യാത്രാ സമയത്തിൽ 90 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഹജ്ജ്, ഉംറ തീർത്ഥാടന സീസണുകളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ ലഘൂകരിക്കാൻ ഈ പുതിയ റോഡ് സഹായകമാകും.

യാത്രക്കാർക്ക് യാത്രാദൂരത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രിൻസ് മിതബ് ജംഗ്ഷനിൽ നിന്ന് ഗ്രാൻഡ് മോസ്കിലേക്കുള്ള ദൂരം 16.5 കിലോമീറ്ററിൽ നിന്നും വെറും 6.5 കിലോമീറ്ററായി കുറഞ്ഞു. അതുപോലെ ജമറാത്ത് കോംപ്ലക്സിലേക്കുള്ള ദൂരം 12 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്ററായും ചുരുങ്ങിയിട്ടുണ്ട്.

ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 1,70,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ പാത. പ്രിൻസ് സുൽത്താൻ ഇന്റർസെക്ഷൻ വഴിയാണ് പടിഞ്ഞാറൻ (വെസ്റ്റേൺ) ഭാഗത്തുകൂടിയുള്ള ഈ പുതിയ റോഡ് കടന്നുപോകുന്നത്. തീർത്ഥാടകർക്കും മക്കയിലെ താമസക്കാർക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന തരത്തിലാണ് സഊദി ഭരണകൂടം അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കിയിരിക്കുന്നത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തീർത്ഥാടകരുടെ യാത്രാസുഖവും ജീവിതനിലവാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റോഡ് ശൃംഖല പൂർത്തിയാക്കിയിട്ടുള്ളത്.

Content Highlights: The Royal Commission for Makkah City and Holy Sites opened the new Third Ring Road expansion. The new route cuts travel time to the Grand Mosque and Jamarat by 90 percent, reducing traffic congestion. It accommodates up to 170,000 vehicles daily, greatly benefiting pilgrims and residents.