Home rss national malayalam പുതിയ വാർത്ത മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

2
0

Source :- SIRAJLIVE NEWS

ഗ്വാളിയോര്‍ | മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് പോലീസ് ചെക്ക്പോയിന്റ് തകര്‍ത്ത് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലര്‍ച്ചെ 1.30ഓടെ ഗ്വാളിയോറിലെ ശീതള മാതാ ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഗേറ്റും പുറംമതിലും അപകടത്തില്‍ തകര്‍ന്നു.

ചിന്നോര്‍ ഭാഗത്തുനിന്ന് നെല്ലുമായി വരികയായിരുന്ന ട്രക്ക്, വലിയ വാഹനങ്ങള്‍ക്ക് പ്രവേശന വിലക്കുള്ള കുത്തനെയുള്ള ഒരു ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിടുകയായിരുന്നു.

പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പാഞ്ഞ ട്രക്ക്, റോഡിലുണ്ടായിരുന്ന തീര്‍ഥാടകരുടെ മേല്‍ ഇടിച്ചുകയറുകയും തുടര്‍ന്ന് ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും വന്നിടിക്കുകയുമായിരുന്നു.

Content Highlights:
A tragic accident occurred in Gwalior, Madhya Pradesh, when an out-of-control truck ploughed into a crowd of devotees. The collision resulted in the deaths of 12 people on the spot. Rescue operations and local authorities responded immediately to the site.