Home rss national malayalam പുതിയ വാർത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്നും പവര്‍കട്ട്

വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്നും പവര്‍കട്ട്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ഇന്നും പവര്‍കട്ട് ഉണ്ടാവും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി. വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടി പി സി സി എം ഡിയുമായി കെ എസ് ഇ ബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങി. 10 രൂപയ്ക്ക് മുകളില്‍ നല്‍കി വൈദ്യുതി വാങ്ങാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. എന്‍ ടി പി സി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ സന്നദ്ധരായെന്നും പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധിയെന്നും മന്ത്രി വ്യക്തമാക്കി.

ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സി എം ഡിയും നേരിട്ട് ഇടപെടുന്നുണ്ട്. പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെങ്കിലും അതുകൊണ്ട് മാത്രം നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. പ്രതിസന്ധി പരിഹരിക്കാന്‍ ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മുംബൈയിലെത്തി ചര്‍ച്ച ചെയ്യും.

Content Highlights:
Kerala continues to face power cuts as daily consumption exceeds 94 million units. Electricity Minister Sunny Joseph stated that purchasing power above 10 rupees per unit is not feasible. KSEB Chairman MG Rajamanickam will discuss acquiring electricity from nuclear plants and NTPC to resolve the issue.