Source :- SIRAJLIVE NEWS

മലപ്പുറം| മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ഐ സമീല്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. തായ്ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്നു സമീല്‍.

കഴിഞ്ഞ നാലിനാണ് ടൂര്‍ മാനേജരായി സമീല്‍ തായ്ലാന്‍ഡില്‍ എത്തുന്നത്. ഞായറാഴ്ച രാവിലെ പുറത്ത് പോകാന്‍ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തനത്തിന് പുറമേ, ചരിത്ര ഗവേഷകനും നാടക പ്രവര്‍ത്തകനും സിനിമാ സാംസ്‌കാരിക നിരൂപകനുമായിരുന്നു.

Content Highlights:
Former Malappuram Press Club President I Sameel passed away in Thailand due to a heart attack. The 49-year-old was working as the Malappuram Bureau Chief for Madhyamam daily. He was also well-known as a history researcher, theater activist, and cinema-cultural critic.