Home rss national malayalam പുതിയ വാർത്ത മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് നോർത്ത് എംഎൽഎ കെ ജയന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മിഡ്‌ലാന്റ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് കരാർ നൽകിയതിലടക്കം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പരാതിയിലെ ആരോപണം.

കോഴിക്കോട്-വയനാട് ദേശീയപാതയുടെ കോർപറേഷൻ പരിധിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് മാനാഞ്ചിറ-വെള്ളിമാട് കുന്ന് പാത. ഏറെ ഗതാഗതത്തിരക്കുള്ള റോഡിന്റെ നിർമാണം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പൂർത്തിയാക്കിയത്. 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടത്തിയാണ് അന്ന് റോഡ് പണി വേഗത്തിലാക്കിയത്. അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോ ഉൾപ്പെടെ സംഘടിപ്പിച്ചായിരുന്നു ഉദ്ഘാടനം.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞതോടെ നിർമാണ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ രണ്ടോ മൂന്നോ തൊഴിലാളികൾ മാത്രമാണ് പലപ്പോഴും ജോലിക്കെത്തുന്നതെന്നും പരാതിയുണ്ട്. ഓടകൾക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Home Minister Ramesh Chennithala ordered a Vigilance probe into alleged irregularities in the Mananchira-Vellimadukunnu road construction in Kozhikode. The action follows a complaint by Kozhikode North MLA K Jayanth alleging official negligence in awarding the contract to Midland Contracting Private Limited. Locals raised concerns over delayed work and missing drain slabs creating severe safety hazards.