Home rss business malayalam മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായി വിജയൻ; ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായി വിജയൻ; ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മാസപ്പടി കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ കമ്പനികളിൽ നിന്ന് കൈപ്പറ്റിയ വലിയൊരു തുക അദ്ദേഹം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. മാസപ്പടി കേസിൽ പോരാട്ടം നടത്തിയപ്പോൾ വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉന്നയിച്ച ആരോപണങ്ങളെ സംശയത്തോടെ കണ്ടവരും തന്റെ വഴി തെറ്റിയെന്ന് പറഞ്ഞവരും ഉണ്ടായിരുന്നുവെന്ന് കുഴൽനാടൻ പറഞ്ഞു. സുപ്രീം കോടതി കേസ് തള്ളിയ സാഹചര്യത്തിൽ സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരും നേതാക്കളും പോലും താൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ മടിച്ചുനിന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചു. അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ നൽകാൻ താൻ പൂർണമായി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം രാജ്യത്തിന് പുറത്തുണ്ടെന്നും സമൂഹത്തോടും സ്വന്തം പാർട്ടിയോടും അദ്ദേഹം പച്ചക്കള്ളമാണ് പറഞ്ഞതെന്നും കുഴൽനാടൻ ആരോപിച്ചു. പിണറായി വിജയനെതിരെ സംസാരിച്ചതിന്റെ പ്രതികാരമായി വിജിലൻസിനെ ഉപയോഗിച്ച് തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിമണൽ കമ്പനിക്ക് വഴിവിട്ട കാര്യങ്ങൾ ചെയ്തു നൽകിയതിന്റെ പ്രതിഫലമായാണ് വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് പണം ലഭിച്ചതെന്നും കുഴൽനാടൻ ആരോപിച്ചു. ഈ വിഷയത്തിൽ സിപിഐഎം ഇച്ഛാശക്തിയോടെ പിണറായി വിജയന് പ്രതിരോധം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാരായ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ അഴിമതിക്ക് ചൂടുചോറ് വാരുകയായിരുന്നുവെന്നും അഴിമതിക്ക് സിപിഐഎം കുടപിടിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാൻ കാരണമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.