Home rss national malayalam പുതിയ വാർത്ത മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്; വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്; വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

4
0

Source :- SIRAJLIVE NEWS

കൊച്ചി| മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുകളുണ്ടെ് ഹൈക്കോടതി കണ്ടെത്തി.

ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധി എഴുതിയതില്‍ പിഴവുണ്ടെന്നാണ് കോടതി കണ്ടെത്തി. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.

ശിക്ഷ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് എം ഗീതാനനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഹരജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

Content Highlights:
The Kerala High Court pointed out serious errors in the Kalpetta Sessions Court verdict regarding the Muthanga police constable Abdul Salam attempted murder case. The court observed that the conviction needs detailed inspection and issued a notice to the CBI on appeals filed by M Geethanandan.