Source :- SIRAJLIVE NEWS
കണ്ണൂർ | കേരള മുസ്ലിം ജമാഅത്ത് മുന്‍ ജില്ലാ സെക്രട്ടറിയും സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകനുമായ എളമ്പേരം പാറ ബൈത്തുസിറാജില്‍ ബി എ അലി മൊഗ്രാല്‍ (63) നിര്യാതനായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട്, അല്‍ മഖര്‍ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
എളംബേരം പാറ മഹല്ല് സെക്രട്ടറിയായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയായിരുന്നു. മുപ്പത് വർഷത്തോളമായി മാധ്യമ പ്രവർത്തന രംഗത്ത് സജീവമായിരുന്ന അലി മൊഗ്രാൽ തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു
ഭാര്യ: ആഇശ എസ് ടി പി, മക്കള്‍: മുഹമ്മദ് അജീര്‍ സഖാഫി( എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ), മുഫീദ, അജ്മല്‍ അദനി (ഖത്തര്‍), മുഹമ്മദ് സിനാന്‍ സഅദി (ദുബൈ), മുര്‍ഷിദ, മുഹമ്മദ് തമീം, നഫീസത്തുല്‍ മിസ്രിയ, പരേതനായ മുഹമ്മദ് സിറാജ്.
മരുമക്കള്‍: നൗഷാദ് അഹ്സനി(പഴയങ്ങാടി), ജുവൈരിയ,ശാഫി അമാനി.
Content Highlights: Siraj Taliparamba reporter Ali Mogral passed away. He was a Kerala Muslim Jamaat leader. He also served as Press Forum president.



