Source :- SIRAJLIVE NEWS
മനുഷ്യജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് ഏറ്റവും അത്യാവശ്യ ഘടകങ്ങളിലൊന്നാണ് പണം. നാം ജീവിക്കുന്ന സമൂഹത്തിൽ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും നിലനിൽപ്പും പുരോഗതിയും മിക്കവാറും അവർക്ക് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാകും. സാമ്പത്തിക ശാസ്ത്ര പഠനത്തിൽ ഏറ്റവും അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട രണ്ട് ആശയങ്ങളാണ് വ്യക്തിഗത വരുമാനവും കുടുംബ വരുമാനവും. ഒരു വ്യക്തിയുടെ സമ്പാദ്യശീലങ്ങളെയും കുടുംബത്തിന്റെ ജീവിതനിലവാരത്തെയും രൂപപ്പെടുത്തുന്നതിൽ ഇവ രണ്ടും നിർണായക പങ്കുവഹിക്കുന്നുണ്ട്.
ഈ രണ്ട് വരുമാന മാർഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും അവയുടെ പ്രാധാന്യവും നമുക്ക് പഠിക്കാനുണ്ട്. വ്യക്തിഗത വരുമാനം വ്യക്തിയുടെ സാമ്പത്തിക നിലയെ കാണിക്കുമ്പോൾ, കുടുംബ വരുമാനം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നത്.
ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും വ്യക്തികളുടെ ജീവിതനിലവാരത്തെയും മനസ്സിലാക്കാൻ ഈ രണ്ട് ഘടകങ്ങൾ അറിഞ്ഞിരിക്കണം.
വ്യക്തിഗത വരുമാനം
ഒരു വ്യക്തിക്ക് വിവിധ മാർഗങ്ങളിലൂടെ നിശ്ചിത കാലയളവിൽ (സാധാരണയായി ഒരു മാസമോ ഒരു വർഷമോ) ലഭിക്കുന്ന ആകെ വരുമാനത്തെയാണ് വ്യക്തിഗത വരുമാനം എന്ന് വിളിക്കുന്നത്. ഒരു വ്യക്തി അധ്വാനിച്ചോ അല്ലാതെയോ നേടുന്ന എല്ലാത്തരം വരുമാനവും ഇതിൽ ഉൾപ്പെടുന്നു.
പ്രധാന ഉറവിടങ്ങൾ
- ജോലി ചെയ്യുന്നതിലൂടെ മാസാമാസം ലഭിക്കുന്ന വേതനം.
- സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ലാഭം.
- സ്വന്തം വീടോ സ്ഥലമോ മറ്റുള്ളവർക്ക് വാടകക്ക് നൽകുമ്പോൾ ലഭിക്കുന്ന തുക.
- ബേങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയോ ഷെയർ മാർക്കറ്റിൽ നിന്നുള്ള ലാഭവിഹിതമോ.
- വിരമിച്ച ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ തുക.
കുടുംബ വരുമാനം
ഒരു കുടുംബത്തിലെ സമ്പാദിക്കുന്ന എല്ലാ അംഗങ്ങളും ചേർന്ന് നിശ്ചിത കാലയളവിൽ നേടുന്ന ആകെ വരുമാനത്തെയാണ് കുടുംബ വരുമാനം എന്ന് വിളിക്കുന്നത്. കുടുംബത്തിന്റെ ആകെ സാമ്പത്തിക ഭദ്രതയും ജീവിതനിലവാരവും നിർണയിക്കുന്നത് കുടുംബ വരുമാനമാണ്.
ഉദാഹരണം
ഒരു കുടുംബത്തിൽ പിതാവ്, മാതാവ്, മകൻ എന്നിവരുണ്ടെന്ന് കരുതുക.
പിതാവിന് ശമ്പളമായി 30,000 രൂപയും മാതാവിന് ബിസിനസ്സിൽ നിന്ന് 20,000 രൂപയും മകന് പാർട്ട് ടൈം ജോലിയിലൂടെ 10,000 രൂപയും ലഭിച്ചാൽ ആ കുടുംബത്തിന്റെ ആകെ കുടുംബ വരുമാനം 30,000 + 20,000 + 10,000 = 60,000 രൂപയാണ്.
ഈ രണ്ട് ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാൻ പട്ടിക സഹായിക്കും
Content Highlights: Personal income is the total money an individual earns from various sources like wages, rentals, or investments. Family income represents the combined earnings of all working members within a household. Understanding both concepts is essential for evaluating living standards and financial stability.




