Home LATEST NEWS malyalam പുതിയ വാർത്ത വെനസ്വേലയെ നടുക്കിയ ഭൂകമ്പം; ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്ഷയായത് ഗൂഗിളിന്റെ ഈ ഒരു മെസ്സേജ്!

വെനസ്വേലയെ നടുക്കിയ ഭൂകമ്പം; ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്ഷയായത് ഗൂഗിളിന്റെ ഈ ഒരു മെസ്സേജ്!

2
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | വെനസ്വേലയിൽ ശക്തമായ ഭൂകമ്പം (Venezuela earthquake) അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശം (Google Android Earthquake Alerts System) ലഭിച്ചു. ഭൂമി കുലുങ്ങിത്തുടങ്ങുന്നതിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് ലഭിച്ച ഈ മുന്നറിയിപ്പ്, പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ഗൂഗിൾ ഭൂകമ്പം പ്രവചിക്കുകയല്ല ചെയ്തത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതിനുപകരം ഭൂകമ്പത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ അതിവേഗം തിരിച്ചറിഞ്ഞ് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്ക് ശക്തമായ പ്രകമ്പനം എത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് കൈമാറുകയായിരുന്നു. ആൻഡ്രോയിഡ് എർത്ത്ക്വേക്ക് അലർട്ട് സിസ്റ്റം വഴിയാണ് ഗൂഗിൾ ഈ മുന്നറിയിപ്പ് നൽകിയത്. കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോണുകളിൽ ഘടിപ്പിച്ചിട്ടുള്ള ചലനങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന മോഷൻ സെൻസറുകൾ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

സ്മാർട്ട്ഫോണുകളിലെ ആക്സിലറോമീറ്ററുകൾക്ക് ഭൂകമ്പത്തിന്റെ പ്രാരംഭ തരംഗങ്ങളായ പി തരംഗങ്ങളെ (P-waves) കണ്ടെത്താൻ സാധിക്കുമെന്ന് ബോട്ട്സ് എ ഐ (BOTS AI) ഡയറക്ടർ നിഖാർ അറോറ വ്യക്തമാക്കി. കൂടുതൽ വിനാശകാരികളായ എസ് തരംഗങ്ങളേക്കാൾ (S-waves) വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. നിരവധി ഉപകരണങ്ങളിൽ ഒരേ സമയം ഇത്തരം ചലനങ്ങൾ (smartphone seismic detection) കണ്ടെത്തുമ്പോൾ ഗൂഗിളിന്റെ അൽഗോരിതം ഭൂകമ്പത്തിന്റെ കേന്ദ്രവും വ്യാപ്തിയും കണക്കാക്കുകയും സമീപപ്രദേശങ്ങളിലുള്ളവർക്ക് അലർട്ട് അയക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന ഏതാനും സെക്കൻഡുകൾ മാത്രമുള്ള മുന്നറിയിപ്പ് സമയം പോലും അടിയന്തര സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. അപകടകരമായ കെട്ടിടങ്ങളിൽ നിന്ന് മാറാനും അപകടസാധ്യതയുള്ള ജോലികൾ നിർത്തിവെക്കാനും സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താനും ഇത് ആളുകളെ സഹായിക്കുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങളെ മാത്രമല്ല, പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്ന് എൻവിറോക്കെയർ ഫൗണ്ടേഷൻ കോ ഫൗണ്ടർ ഹൃഷിത് പന്ത്രി അഭിപ്രായപ്പെട്ടു. നഗരങ്ങൾ വളരുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾക്കുള്ള നിക്ഷേപം വർധിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത നിരീക്ഷണ കേന്ദ്രങ്ങൾക്ക് പുറമെ കണക്റ്റഡ് ഡിവൈസുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, തത്സമയ ഡാറ്റാ നെറ്റ്‌വർക്കുകൾ എന്നിവ ദുരന്ത നിവാരണത്തിനായി ഇപ്പോൾ അധികൃതരും ടെക് കമ്പനികളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവൺമെന്റുകളും സാങ്കേതികവിദ്യ കമ്പനികളും തമ്മിലുള്ള സഹകരണം ഭാവിയിൽ കൂടുതൽ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Content Highlights

Google’s Android Earthquake Alerts System warned millions in Venezuela seconds before a powerful quake struck. Using smartphone motion sensors to detect early P-waves, the tech-driven distributed sensor network provided crucial seconds for safety, highlighting the future of disaster management.