Home rss national malayalam പുതിയ വാർത്ത വ്യാജ വിസ, മൈഗ്രേഷന്‍ ഏജന്‍സികള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും

വ്യാജ വിസ, മൈഗ്രേഷന്‍ ഏജന്‍സികള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും

3
0

Source :- SIRAJLIVE NEWS

അബൂദബി/ദുബൈ | യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ വിസ, മൈഗ്രേഷന്‍ പ്രോസസിങ് ഏജന്‍സികളുടെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു എ ഇയിലെ ഇന്ത്യന്‍ എംബസ്സിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മൂന്നാം രാജ്യങ്ങളിലേക്ക് ജോലി വിസയും റസിഡന്റ് വിസയും ശരിയാക്കി നല്‍കാമെന്ന് സാമൂഹിക മാധ്യമം വഴി വ്യാജ പരസ്യം നല്‍കി അപേക്ഷകരില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുകയും പിന്നീട് വിസ നല്‍കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

പ്രവാസികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
സാമൂഹിക മാധ്യമ പരസ്യങ്ങളില്‍ വീഴരുത്: സ്വകാര്യ വിസ ഏജന്‍സികളുടെ, പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സാമൂഹിക മാധ്യമ പരസ്യങ്ങള്‍ മാത്രം കണ്ട് അന്ധമായി വിശ്വസിക്കുകയോ പണം നല്‍കുകയോ ചെയ്യരുത്.

ഔദ്യോഗികമായി സ്ഥിരീകരിക്കുക: വിസ നിയമങ്ങള്‍, അപേക്ഷാ രീതികള്‍, തൊഴില്‍/റസിഡന്റ് വിസകള്‍ ലഭിക്കാനുള്ള അംഗീകൃത മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ അംബാസഡറിലോ കോണ്‍സുലേറ്റിലോ (താമസിക്കുന്ന രാജ്യത്തെ) നേരിട്ട് ബന്ധപ്പെട്ട് കൃത്യത ഉറപ്പുവരുത്തണം.

വിസ ഉറപ്പ് നല്‍കിയുള്ള വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്: വിസ നല്‍കുന്നത് പൂര്‍ണമായും അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ തീരുമാനമാണ്. ഒരു ഏജന്‍സിക്കും വിസ ഉറപ്പിച്ചു നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ വിസ ലഭിക്കുമെന്ന വാഗ്ദാനം കേട്ട് ആര്‍ക്കും പണം നല്‍കരുത്.

ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം പരിശോധിക്കുക: തൃതീയ കക്ഷികളെ (Third-party) ആശ്രയിക്കാതെ വിസ സംബന്ധമായ ശരിയായതും പുതുക്കിയതുമായ വിവരങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ സര്‍ക്കാര്‍/എംബസ്സി വെബ്സൈറ്റുകള്‍ മാത്രം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.

Content Highlights:
The Indian Embassy and Consulate have issued an urgent warning advising job seekers to exercise extreme caution against fake visa and migration agencies. This alert aims to protect expatriates from fraudulent recruitment rackets operating in the Gulf sector. Authorities urge citizens to verify recruitment offers exclusively through official channels.