Home rss national malayalam പുതിയ വാർത്ത സി ജെ പി നേതാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സി ജെ പി നേതാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ജന്തര്‍ മന്തറിലെ നിരോധിത മേഖലയിലേക്ക് കടന്നതിന് അറസ്റ്റിലായ സി ജെ പി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സൗരവ് ദാസ്, അശുതോഷ് രങ്ക,  എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇവരോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്ന അജിങ്ക്യ ഷിന്‍ഡെയെ പിന്നീട് വ്യക്തിഗത ബോണ്ടില്‍ വിട്ടയച്ചുമന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.

ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള അംഗീകൃത കേന്ദ്രമല്ലാതാക്കിക്കൊണ്ട് ഡല്‍ഹി പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കി തൊട്ടടുത്ത ദിവസമാണ് സി ജെ പി നേതാക്കള്‍ മേഖലയില്‍ കടന്നത്.

ഇവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തതായും നിയമപ്രതിനിധിയെ കാണാന്‍ അനുവദിച്ചില്ലെന്നും സംഘടനയുടെ നിയമവിഭാഗം മേധാവി രത്‌ന സിംഗ് ആരോപിച്ചു.

Content Highlights:
Kerala court orders judicial custody for CPI leaders following recent legal developments. The high-profile case has sparked significant political discussions across the state. Stay tuned to Siraj Live for continuous updates on this developing story.