Source :- SIRAJLIVE NEWS

തൃശൂര്‍  | കുക്കറിലെ ചോറില്‍ കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. അടുപ്പൂട്ടി സ്വദേശി തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷ് (40) ആണ് അറസ്റ്റിലായത്.400 ഗ്രാം കഞ്ചാവാണ് കുക്കറില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്

കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളില്‍ പരിശോധിച്ചു.

പരിശോധനയ്ക്കിടെ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കര്‍ പരിശോധിച്ചപ്പോള്‍ അടുപ്പില്‍ തിളച്ചിരുന്ന ചോറില്‍നിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു