Source :- SIRAJLIVE NEWS
ഝാന്‍സി| കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുന്‍ എംപിയുമായിരുന്ന അതിഖ് അഹമ്മദിന്റെ ഇളയ മകന്‍ അബാന്‍ അഹമ്മദ് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ ഝാന്‍സി-കാണ്‍പൂര്‍ ദേശീയ പാതയിലാണ് വാഹനാപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അബാന്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തി ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അബാനൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് സോനുവും കൊല്ലപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ടു പേര്‍ മോന്ത കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ കഴിയുന്ന മൂത്ത സഹോദരന്‍ അലി അഹമ്മദിനെ കാണാന്‍ പ്രയാഗ്‌രാജില്‍ നിന്ന് ഝാന്‍സിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
2023 ഏപ്രിലില്‍ അതിഖ് അഹമ്മദിന്റെ മകന്‍ അസാദ് അഹമ്മദി(19)നെയും കൂട്ടാളി ഗുലാമിനെയും ഉത്തര്‍ പ്രദേശ് ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. 2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ദൃക്‌സാക്ഷിയായിരുന്ന അഭിഭാഷകന്‍ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും ഒളിവില്‍ കഴിയവെയാണ് ഏറ്റുമുട്ടലുണ്ടായത്. 2023 ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെയും രണ്ട് പോലീസുകാരെയും വീടിന് പുറത്തുവെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നില്‍ അസാദ് അടക്കം നാലുപേരായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അസാദ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്കുശേഷം 2023 ഏപ്രില്‍ 15നാണ് അതിഖ് അഹമ്മദും സഹോദരനായ ഖാലിദ് അസിമും പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ചത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് എത്തിച്ച സമയം മൂന്നംഗ അക്രമി സംഘം ഇരുവരെയും വെടിവെക്കുകയായിരുന്നു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം ഉളളപ്പോഴായിരുന്നു ആക്രമണം. പ്രതികളെ ഉടന്‍ തന്നെ പോലീസ് പിടികൂടിയിരുന്നു.
Content Highlights:
Aban Ahmed, the youngest son of slain gangster-turned-politician Atiq Ahmed, died in a car accident on the Jhansi-Kanpur highway. His friend Sonu was also killed, while two others were critically injured. They were traveling from Prayagraj to Jhansi to meet Aban’s jailed brother Ali Ahmed.



