Home rss national malayalam പുതിയ വാർത്ത സമസ്ത സെന്റിനറി: സ്വാഗതസംഘ രൂപവത്കരണം 12ന്

സമസ്ത സെന്റിനറി: സ്വാഗതസംഘ രൂപവത്കരണം 12ന്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഒരു നൂറ്റാണ്ടിന്റെ തിളക്കമാര്‍ന്ന ചരിത്രവും പാരമ്പര്യവുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി മഹാസമ്മേളനത്തിന്റെ മുന്നോടിയായുള്ള സ്വാഗതസംഘ രൂപവത്കരണം ഈ മാസം 12ന് മലപ്പുറം ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. സ്വാഗതസംഘ പ്രഖ്യാപനത്തോടെ സമസ്തയുടെ സെന്റിനറി ആഘോഷങ്ങളും പദ്ധതികളും ഔദ്യോഗികമായി ആരംഭിക്കും.

2027 ജനുവരി 28, 29, 30, 31 തീയതികളില്‍ മലപ്പുറം വാദീ ഹറമൈനില്‍ വെച്ചാണ് ചരിത്രപ്രധാനമായ സമസ്ത സെന്റിനറി മഹാസമ്മേളനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ജനകീയ നാട്ടുദര്‍സ്, പണ്ഡിത സംഗമം, സ്റ്റുഡന്റ്സ് സമ്മിറ്റ്, മുതഅല്ലിം കോണ്‍ക്ലേവ്, ഫിഖ്ഹ് സമ്മിറ്റ്, ഇസ്സ കോഡ് സന്നദ്ധ സംഘം, സെന്റിനറി നിധി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സെന്റിനറിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. സമസ്തയുടെ സാമൂഹിക-സാംസ്‌കാരിക സേവനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികള്‍.

സ്വാഗതസംഘ രൂപവത്കരണ യോഗത്തോടെ സെന്റിനറി പരിപാടികളുടെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. പ്രമുഖ പണ്ഡിതരും സംഘാടകരും സംബന്ധിക്കുന്ന സ്വാഗതസംഘ പ്രഖ്യാപന സംഗമത്തില്‍ വരാനിരിക്കുന്ന പദ്ധതികളും ആവിഷ്‌കരിക്കും.

Content Highlights:
The reception committee formation for the Samastha Centenary celebrations is scheduled for September 12. Leaders and representatives from various regions will gather to organize the landmark event. Further details regarding venue and session schedules will be finalized during the meeting.