Source :- SIRAJLIVE NEWS
മലപ്പുറം| മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ നാളെ സ്വലാത്ത് ആത്മീയ സംഗമവും ജീലാനി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.
വിര്‍ദുല്ലത്വീഫ്, മുള്രിയ്യ, മൗലിദ് പാരായണം, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, സ്വലാത്തുന്നാരിയ, മുഹ്യുദ്ധീന്‍ മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ സംഘടിപ്പിക്കും. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊരുക്കും.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹിം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.
Content Highlights:
Maadin Academy will host a Swalath spiritual gathering and Jeelani commemoration at Swalat Nagar. Samastha Vice President Sayyid Ali Bafaqi Thangal will inaugurate the event. Maadin Chairman Sayyid Ibrahimul Khaleel Al Bukhari will lead the prayers and spiritual majlis.




