Home rss national malayalam പുതിയ വാർത്ത ചേരാനല്ലൂർ വാഹനാപകടം: ജാമ്യം അത്ഭുതപ്പെടുത്തി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ- ആഭ്യന്തരമന്ത്രി

ചേരാനല്ലൂർ വാഹനാപകടം: ജാമ്യം അത്ഭുതപ്പെടുത്തി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ- ആഭ്യന്തരമന്ത്രി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. തുടക്കത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര മന്ത്രി തുറന്ന് സമ്മതിച്ചു.

നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്തേണ്ടതായിരുന്നു എന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആ വകുപ്പ് ചുമത്താതിരുന്നത് പോലീസിന്റെ വീഴ്ചയാണ്. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് ഡി ജി പിയോട് സംസാരിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീതി എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണ്. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരനാണ്. വാഹനം ജഡ്ജിയുടെ പേരിലാണെങ്കില്‍ ജഡ്ജിക്കെതിരെയും കേസെടുക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി, പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.

Content Highlights: Home Minister Ramesh Chennithala admitted police failure in charging a minor driver with culpable homicide in the Cheranalloor accident case. Opposition leader Pinarayi Vijayan demanded strict action against underage driving. The Minister assured that instructions were given to the DGP for necessary steps.