Home rss national malayalam പുതിയ വാർത്ത ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് നടപടി അനാവശ്യ കീഴടങ്ങല്‍: സുപ്രിംകോടതി അഭിഭാഷകന്‍...

ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് നടപടി അനാവശ്യ കീഴടങ്ങല്‍: സുപ്രിംകോടതി അഭിഭാഷകന്‍ ബല്‍രാജ് മാലിക്

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകം എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞത് അനാവശ്യ കീഴടങ്ങലാണെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ബല്‍രാജ് മാലിക്. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് ആവ്യപ്പെട്ടതനുസരിച്ചായിരുന്നു കെ പി സി സി പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറഞ്ഞത്. പോസ്റ്റ് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീല്‍ നോട്ടീസിന് കെ പി സി സി പ്രസിഡന്റുകൂടിയായ മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കിയിരുന്നു.

‘പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പോസ്റ്റ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രിംകോടതിയിലേക്ക് ഇന്ത്യ സഖ്യം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വിവാദ എക്‌സ് പോസ്റ്റ് എത്തിയത്. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യ സഖ്യ നേതാക്കളെ കാണാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

നിയമപാലനം തന്റെ പരിധിയില്‍ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരസ്യമായ പരാമര്‍ശത്തിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയായിരുന്നു കെ പി സി സിയുടെ പോസ്റ്റ്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, ജീവനക്കാരനെ പുറത്താക്കുക, നിരുപാധികം മാപ്പ് പറയുക എന്നിവയെല്ലാം തികച്ചും അനാവശ്യമായ കീഴടങ്ങലാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ബല്‍രാജ് മാലിക് വ്യക്തമാക്കി.

പിന്‍വലിച്ചതും പാര്‍ട്ടി തള്ളിപ്പറഞ്ഞതുമായ ഒരു രാഷ്ട്രീയ പ്രസ്താവനയുടെ പേരില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റാന്‍ ഇടയാക്കുമെന്ന് ബല്‍രാജ് മാലിക് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ നീതിന്യായ വ്യവസ്ഥ തയ്യാറാകണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Content Highlights: Supreme Court advocate Balraj Malik stated that KPCC’s decision to delete its X post demanding CJI Surya Kant’s resignation and apologize was an unnecessary surrender. He noted that contempt petitions over withdrawn political posts risk penalizing freedom of speech.