Home rss national malayalam പുതിയ വാർത്ത ബസ്സ് ട്രക്കിലേക്ക് ഇടിച്ചു കയറി 24 പേര്‍ മരിച്ചു

ബസ്സ് ട്രക്കിലേക്ക് ഇടിച്ചു കയറി 24 പേര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

കാസിരംഗ | അമിത വേഗത്തിലെത്തിയ ബസ്സ് ട്രക്കിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ഥികള്‍ അടക്കം 24 പേര്‍ മരിച്ചു. അസമിലെ കാസിരംഗദേശീയോദ്യാനത്തിനടുത്തുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബോകാഘട്ടില്‍ നിന്നു നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അപകടത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നടുക്കം രേഖപ്പെടുത്തി.

കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു തലകീഴായി മറിഞ്ഞ ബസ്സില്‍ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികള്‍ യാത്രക്കാരെ പുറത്തെടുത്തത്. ബസ്സ് അമിത വേഗത്തിലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

ദേശീയപാത-715 ല്‍ അപകടമുണ്ടായപ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 39 പേര്‍ ബസിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്കായിട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തൊട്ടടുത്തുള്ള ജോര്‍ഹട്ട് ജില്ലയിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആസ്ഥാനമായ ഗോലാഘട്ടിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ 15 പേരില്‍ ചിലരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവര്‍ക്ക് അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി എക്‌സ് കുറിപ്പില്‍ പറഞ്ഞു. ബസില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.

Content Highlights: At least 24 people, including college students, were killed when a speeding minibus crashed into a truck near Kaziranga in Assam. The overcrowded bus carrying 39 passengers overturned on NH 715 at Rongajan. Chief Minister Himanta Biswa Sarma expressed shock and ensured urgent medical care for the injured.