Home rss national malayalam പുതിയ വാർത്ത പാലക്കാട് രണ്ട് കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

പാലക്കാട് രണ്ട് കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം ; അമ്മ പോലീസ് കസ്റ്റഡിയില്‍

3
0

Source :- SIRAJLIVE NEWS

പാലക്കാട് | കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ രണ്ട് കുട്ടികളെ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടികളുടെ അമ്മ നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചതായാണ് പോലീസ് സൂചിപ്പിക്കുന്നത്. അതേ സമയം കൊലപാതക കാരണം വ്യക്തമല്ല.

കൂരാന്‍ക്കാട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫര്‍ ജൂലിയറ്റ്, മൂന്ന് വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് ഇന്നലെ മരിച്ചത്.കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ ഇരുവരേയും കണ്ടെത്തിയത്. ഉടന്‍തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു

Content Highlights: The death of two young children found in a water tank at Kozhinjampara in Palakkad has been confirmed as murder by the police. The mother, Nivedya, was taken into custody following complaints from locals and reportedly confessed to the crime. Police are investigating to determine the motive