Home rss national malayalam പുതിയ വാർത്ത പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; കൃത്യം നടത്തിയത് പമ്പ് ഉടമയുടെ...

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; കൃത്യം നടത്തിയത് പമ്പ് ഉടമയുടെ മകന്‍

5
0

Source :- SIRAJLIVE NEWS

ഹിംഗോളി |  മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റു മരിച്ചു. ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജരായ മഹേഷ് ഷെല്‍ക്കെയാണ്, പെട്രോള്‍ പമ്പ് ഉടമയുടെ മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഏഴ് തവണയാണ് അദ്ദേഹത്തിന് കുത്തേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, മൂന്ന് മാസമായി സാങ്കേതിക തടസ്സങ്ങള്‍ കാരണം അടച്ചിട്ടിരുന്ന ചോന്ധിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യാന്‍ ഷെല്‍ക്കെയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് എത്തിയത്.

പെട്രോള്‍ പമ്പ് ഉടമയായ സാഹെബ്‌റാവു പാണ്ഡവ്വീറിന്റെ കുടുംബം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരു മാസം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും, ഇതിനിടയില്‍ ഉടമയുടെ മകന്‍ ഉമേഷ് പാണ്ഡവ്വീര്‍ കത്തിയെടുത്ത് ഷെല്‍ക്കെയെ ഏഴ് തവണ കുത്തുകയുമായിരുന്നു.

വയറിലും പുറത്തും മുഖത്തും ഗുരുതരമായി പരുക്കേറ്റ ഷെല്‍ക്കെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൃത്യത്തിന് ശേഷം പ്രതിയും മറ്റുള്ളവരും രണ്ട് കാറുകളിലായി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്

Content Highlights: An Indian Oil Corporation sales manager was stabbed to death during a dispute over sealing a petrol pump in Hingoli, Maharashtra. The official, Mahesh Shelke, was attacked seven times by the petrol pump owner’s son, Umesh Pandavveer. The suspect and others fled the scene, and police have launched a search