Home rss national malayalam പുതിയ വാർത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമായി; മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമായി; മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും പോസ്റ്റുകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജായ ‘സി എം ഒ കേരള’ത്തിലെ പോസ്റ്റുകളാണ് നീക്കം ചെയ്തത്.

ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്.നീക്കം ചെയ്ത പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് മെറ്റയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐ ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും, എഐ ടൂളുകളുടെ സാങ്കേതിക പിഴവു കാരണമാണ് ചില പോസ്റ്റുകള്‍ നഷ്ടപ്പെട്ടതെന്നും മെറ്റയുടെ വിശദീകരണം

Content Highlights: Kerala CMO sent letters to Meta and Union IT Ministry after posts were deleted from Chief Minister’s official Facebook page. The letter demands post restoration and clarity under the IT Act. Meta previously cited AI errors for removing content.