Home rss national malayalam പുതിയ വാർത്ത എണ്ണക്കപ്പലുകള്‍ തകര്‍ത്തതിന് മറുപടി; യു എസിന്റെ അന്തര്‍വാഹിനി പിടിച്ചെടുത്ത് ഇറാന്‍

എണ്ണക്കപ്പലുകള്‍ തകര്‍ത്തതിന് മറുപടി; യു എസിന്റെ അന്തര്‍വാഹിനി പിടിച്ചെടുത്ത് ഇറാന്‍

2
0

Source :- SIRAJLIVE NEWS

തെഹ്റാന്‍ |  ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തില്‍ വെച്ച് യു എസ് സൈന്യത്തിന്റെ ഏറ്റവും ആധുനികമായ ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തതായി ഇറാനിയന്‍ നാവികസേന .ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ ആര്‍ ജി സി) ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സെപാഹ് ന്യൂസ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, സമുദ്രത്തിനടിയിലെ ‘ഡൈവ്-എല്‍ഡി’ എന്ന് തിരിച്ചറിഞ്ഞ ഉപകരണം സങ്കീര്‍ണ്ണമായ ഒരു രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിലൂടെ പിടിച്ചെടുത്തെന്ന് നാവികസേന അറിയിച്ചു.ലോകത്തിലെ ഏറ്റവും ആധുനിക സബ്സര്‍ഫേസ് വെഹിക്കിള്‍ സാങ്കേതികവിദ്യയാണ് ഈ അന്തര്‍വാഹിനി വാഹനത്തിലുള്ളതെന്ന് അവര്‍ വ്യക്തമാക്കി, കൂടാതെ പിടിച്ചെടുത്ത അന്തര്‍വാഹിനിയുടെ വീഡിയോ പുറത്തുവിടുകയും ചെയ്തു.

സമുദ്രമേഖലയിലെ പരിശോധനയ്ക്കിടെ ഒരു ദിവസം മുമ്പ് തങ്ങളുടെ അണ്ടര്‍വാട്ടര്‍ ഡ്രോണുകളില്‍ ഒന്ന് ‘തകരാറിലായതായി’ യു എസ് സൈന്യം അറിയിച്ചു. എന്നാല്‍ ഈ ഉപകരണം തന്നെയാണ് ഇറാന്‍ പിടിച്ചെടുത്തതെന്ന് യു എസ് സ്ഥിരീകരിച്ചിട്ടില്ല.തകരാറിലായ ഡ്രോണ്‍ ഒരു പഴയ മോഡലാണെന്നും അത് സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കുകയോ ക്ലാസിഫൈഡ് സോണാര്‍ അല്ലെങ്കില്‍ റഡാര്‍ ഉപകരണങ്ങള്‍ വഹിക്കുകയോ ചെയ്തിരുന്നല്ലെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.

നാവികരെ അപകടത്തിലാക്കാതെ സമുദ്രത്തിന്റെ വിശാലമായ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനും ശത്രുക്കളുടെ കപ്പലുകളും അന്തര്‍വാഹിനികളും ട്രാക്ക് ചെയ്യുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായി യു എസ് സൈന്യം അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ നശിപ്പിച്ചതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡും അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഒരു യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ രണ്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഈ യു എസ് ആക്രമണങ്ങളെന്ന് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ഫെബ്രുവരി 28 ന് ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്ന് തെഹ്റാനിലും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷഭരിതമായത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്‌റാഈലിനും മേഖലയിലെ യു എസ് താവളങ്ങളെയും ആസ്തികളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ പിടിമുറുക്കുകയും ചെയ്തു.

Content Highlights: Iran captured an advanced US unmanned submarine near the Strait of Hormuz. The IRGC released video proof of the Dive-LD vehicle following US strikes on Iranian oil tankers. The US acknowledged losing a drone due to a malfunction, amid heightened regional conflict involving Israel and Iran.