Source :- SIRAJLIVE NEWS
കോഴിക്കോട് | കക്കട്ടില്‍ കൈവേലിയില്‍നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കക്കട്ടില്‍ ടൗണിനടുത്ത് വെച്ചാണ് സംഭവം. ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് ആക്രി സാധനങ്ങളിലേക്ക് തീപടര്‍ന്നത്. ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ലോറി പൂര്‍ണമായും കത്തി നശിച്ചു.
തീപ്പിടിച്ചതിന് പിന്നാലെ വാഹനത്തിന്റെ എയര്‍ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ലോറിയില്‍നിന്ന് പൊട്ടിത്തെറിച്ചു വീണ വസ്തുവില്‍നിന്ന് റോഡിന് സമീപം ഹരിത കര്‍മ്മസേന ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും തീപ്പിടിച്ചു. അഗ്‌നിക്ഷാസേന എത്തിയാണ് തീ അണച്ചത്
സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. കെ-മാളിലെ ഹൈഡ്രന്റ് പൈപ്പിൽനിന്ന് വെള്ളം ലഭിച്ചതും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായകമായി
Content Highlights: A moving lorry carrying scrap materials caught fire near Kakkattil town in Kozhikode after touching an electric line. The driver escaped unhurt by stopping the vehicle immediately upon noticing the spark. The lorry was completely destroyed, and fire forces arrived to extinguish the flames.




