Home rss national malayalam പുതിയ വാർത്ത ‘ദുബൈ-ഇറ്റ്’ സാമ്പത്തിക പുരസ്‌കാരം എസ് ഡബ്ല്യു എസ് ടെക്നോളജിക്ക്

‘ദുബൈ-ഇറ്റ്’ സാമ്പത്തിക പുരസ്‌കാരം എസ് ഡബ്ല്യു എസ് ടെക്നോളജിക്ക്

2
0

Source :- SIRAJLIVE NEWS

ദുബൈ | ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കായിക ഉപകരണ നിര്‍മാണ കമ്പനിയായ എസ് ഡബ്ല്യു എസ് ബോര്‍ഡ് ടെക്നോളജിക്ക് സാമ്പത്തിക മേഖലയിലെ പദ്ധതികള്‍ക്കുള്ള ആദ്യ ‘ദുബൈ-ഇറ്റ്’ പുരസ്‌കാരം ലഭിച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

പ്രതിവര്‍ഷം 4.5 ലക്ഷത്തിലധികം ബോര്‍ഡുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനി ഇതുവരെ 60 ലക്ഷത്തിലധികം ബോര്‍ഡുകള്‍ ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്. വിന്റര്‍ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയ അന്താരാഷ്ട്ര കായിക വേദികളില്‍ ഈ കമ്പനി നിര്‍മിച്ച ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്.

ലോകത്താകമാനം ഉപയോഗിക്കുന്ന കൈറ്റ്ബോര്‍ഡുകളുടെയും വേക്ക്ബോര്‍ഡുകളുടെയും പകുതിയും സ്നോബോര്‍ഡുകളുടെ മൂന്നിലൊന്നും നിര്‍മിക്കുന്നത് ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനമാണെന്ന് ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി. നിര്‍മാണ രംഗത്ത് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ മാതൃകകള്‍ നടപ്പാക്കിയതിനും കമ്പനിയെ അദ്ദേഹം പ്രശംസിച്ചു.

ദുബൈ ഭരണാധികാരിയുടെ ദര്‍ശനങ്ങളില്‍ നിന്നും എമിറേറ്റിന്റെ വികസന മുന്നേറ്റങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദുബൈ-ഇറ്റ്’ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവീകരണവും പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പദ്ധതികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ആദരിക്കുന്നതിനും പുതിയ തലമുറക്ക് പ്രചോദനമേകുന്നതിനുമായാണ് വാര്‍ഷിക പുരസ്‌കാരം സമ്മാനിക്കുന്നത്.

Content Highlights: SWS Board Technology has been awarded the prestigious Dubai-it Award in the economy sector. Sheikh Hamdan bin Mohammed recognized the Dubai-based manufacturer for its outstanding global manufacturing achievements. The recognition highlights Dubai’s rising strength as a hub for advanced global industry.