Source :- SIRAJLIVE NEWS
കണ്ണൂര്‍| മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാകിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍. അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് ഗ്രേഡ് എഎസ്ഐ കാട്ടാമ്പള്ളി സ്വദേശി കെ രജിത്തിനാണ് സസ്പെന്‍ഷന്‍.
ചൊവ്വാഴ്ച രജിത്ത് ഓടിച്ച കാറിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനി പന്ന്യന്നൂരിലെ എം കെ സ്വാതി(22), അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രജിത്തിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlights: Azhikkal coastal police grade ASI K Rajith was suspended after driving drunk and causing an accident in Kannur. Three individuals including a hotel management student and two migrant workers were injured. Locals intercepted the officer after he fled the scene without stopping his vehicle.




