Source :- SIRAJLIVE NEWS
അബൂദബി | യു എ ഇയിലെ സ്വകാര്യ ആരോഗ്യ മേഖലാ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ നിയമത്തില്‍ സുപ്രധാന ഭേദഗതി പ്രഖ്യാപിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. പുതിയ ഭേദഗതിയനുസരിച്ച്, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യത്തിന്റെ പകുതിയും മെഡിക്കല്‍ രംഗത്തെ വിദഗ്ധ തസ്തികകള്‍ക്കായി മാറ്റിവെക്കണം. ബാക്കി പകുതി തസ്തികകള്‍ സ്ഥാപനത്തിലെ മറ്റ് വിദഗ്ധ ഭരണപരമായ തസ്തികകളിലേക്ക് നല്‍കാം. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ ആരോഗ്യ മേഖലയിലെ തൊഴിലുകളെക്കുറിച്ച് നടത്തിയ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ ഭേദഗതി പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകള്‍ 2027 ജനുവരി മുതല്‍ മന്ത്രാലയം ആരംഭിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ വലിയ തുക പിഴയായി ഒടുക്കേണ്ടി വരും.
അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണ വളര്‍ച്ചാ നിരക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു ശതമാനം വര്‍ഷത്തിന്റെ ആദ്യ പകുതിയിലും ബാക്കി ഒരു ശതമാനം രണ്ടാം പകുതിയിലുമാണ് പൂര്‍ത്തിയാക്കേണ്ടത്. 2026-ന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനം ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങള്‍, വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തില്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ധ തസ്തികകള്‍ക്ക് മുന്‍ഗണന നല്‍കി വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കണമെന്ന് മന്ത്രാലയത്തിലെ നാഷണല്‍ ടാലന്റ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി ആവശ്യപ്പെട്ടു.
തങ്ങളുടെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ‘നാഫിസ്’ പ്ലാറ്റ്‌ഫോം വഴി പ്രസിദ്ധീകരിച്ച് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025 അവസാനത്തോടെ 8,800-ലധികം സ്വദേശികള്‍ സ്വകാര്യ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 82 ശതമാനവും വനിതകളാണ്.
Content Highlights:
The UAE Ministry of Human Resources and Emiratisation announced a new amendment targeting specialized healthcare roles in the private sector. Private healthcare facilities with 50 or more employees must now allocate half of their annual 2 percent Emiratisation target to expert medical positions. This regulatory change aims to boost national participation and ensure sustainability in healthcare.







