Home rss national malayalam പുതിയ വാർത്ത ഫ്ലൈദുബ വിമാനം അപകടത്തിൽപെടുത്താനുള്ള കോ പൈലറ്റിന്റെ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ്

ഫ്ലൈദുബ വിമാനം അപകടത്തിൽപെടുത്താനുള്ള കോ പൈലറ്റിന്റെ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ്

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ (Flydubai Emergency Landing) വിമാനം കോ പൈലറ്റ് വിമാനം അപകടപ്പെടുത്താൻ നടത്തിയ നീക്കം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്. ഒമാൻ സ്വദേശിയായ കോ പൈലറ്റാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ബോയിങ് 737 (Boeing 737) വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിമാനം ജോർദാനു മുകളിലൂടെ പറക്കുമ്പോഴാണ് അടിയന്തര സന്ദേശം നൽകിയത്. തുടർന്ന് അനാവശ്യമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന സന്ദേശവും അയച്ചു. പൈലറ്റുമാർ തമ്മിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്നാണ് അടിയന്തര സന്ദേശങ്ങൾ നൽകിയതെന്ന് ഇസ്റാഈൽ അധികൃതർ അറിയിച്ചു. കൺട്രോൾ ഏറ്റെടുക്കാൻ ശ്രമിച്ച കോ പൈലറ്റ് പൈലറ്റിനെ കുത്തിയതായി റോയിട്ടേഴ്സ് (Reuters) റിപ്പോർട്ട് ചെയ്തു. പിന്നാലെ കാബിൻ ക്രൂ കോക്ക്പിറ്റിൽ പ്രവേശിച്ചു.

പറന്നുയർന്ന വിമാനം 34,000 അടിയിൽ നിന്ന് പെട്ടെന്ന് 20,000 അടിയിലേക്ക് താഴ്ന്നു. അര മിനിറ്റിൽ താഴെ സമയം കൊണ്ട് 14,000 അടിയോളം താഴേക്ക് പതിച്ച ശേഷമാണ് വിമാനം സുരക്ഷിത തലത്തിലേക്ക് എത്തിച്ചത്. തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കി. പരിക്കേറ്റ ഇരു പൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 180 ഇസ്രായേലി യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

Also Readപൈലറ്റുമാർ തമ്മിൽ തർക്കം; ഒരു പൈലറ്റിന് കുത്തേറ്റു?; ഫ്ളൈ ദുബൈ വിമാനത്തിനുള്ളിൽ അരങ്ങേറിയത് ഭീതിജനകമായ സംഭവങ്ങൾ
ഹൈജാക്കിംഗ് ആണെന്ന സംശയത്തിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വിമാനത്തെ പിന്തുടർന്നുവെങ്കിലും സംഭവം ഹൈജാക്കിംഗ് അല്ലെന്ന് പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് അറിയിച്ചു. പൈലറ്റ് ആത്മഹത്യക്ക് ശ്രമിച്ചതാണോ അതോ ഭീകരാക്രമണ ശ്രമമാണോ എന്ന് ഇസ്റാഈൽ അന്വേഷിക്കുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണമല്ല ഇത്തരമൊരു സംഭവമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Readദുബൈ- ടെല്‍ അവീവ് ഫ്‌ലൈ ദുബൈ വിമാനത്തിന് സഊദിയില്‍ അടിയന്തര ലാന്റിങ്; വിമാനം ഹൈജാക്ക് ചെയ്തതാണെന്ന വാര്‍ത്ത തള്ളി ഇസ്‌റാഈല്‍
അതേസമയം, ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ എഫ് ഇസെഡ് 1073 (FZ1073) വിമാനം തബൂക്കിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കിയതായി ഫ്ലൈദുബൈ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Content Highlights
An Indian-origin pilot successfully stopped an Omani co-pilot from crashing a Flydubai flight from Dubai to Tel Aviv. The Boeing 737 made a safe emergency landing in Tabuk, Saudi Arabia, with all 180 passengers reported safe.